ചെന്നൈ (www.evisionnews.co): കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ ഐപിഎല്‍ പതിനാലാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി കളിക്കും. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് താരത്തെ വിരാട് കോഹ്ലി നയിക്കുന്ന ബംഗളൂരു സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ അസ്ഹറുദ്ദീനെ ട്രയല്‍സിന് വിളിച്ചിരുന്നുവെങ്കിലും ഇരുവരും ലേലത്തില്‍ ആവശ്യമുന്നയിച്ചില്ല.
മറ്റൊരു മലയാളി താരമായ സച്ചിന്‍ ബേബിയെയും ആര്‍സിബി ടീമിലെടുത്തിട്ടുണ്ട്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് ബേബിയെയും ടീമിലെടുത്തത്. ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്, എം.ഡി നിധീഷ്, സച്ചിന്‍ ബേബി എന്നീ കേരള താരങ്ങളാണ് ലേലപട്ടികയിലുള്ളത്.
Post a Comment
0 Comments