കേരളം (www.evisionnews.co):എന്‍.സി.പിയില്‍ നിന്ന് പുറത്ത് പോയതിന് പിന്നാലെ മാണി സി കാപ്പന്‍ എം.എല്‍.എ പാര്‍ട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്നാണ് പാര്‍ട്ടിയുടെ പേര്.
തിരുവനന്തപുരത്ത് വെച്ചാണ് കാപ്പന്‍ തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി മുന്നോട്ടു പോകുമെന്നും കാപ്പന്‍ വ്യക്തമാക്കി.
മാണി സി. കാപ്പനാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്, ബാബു കാര്‍ത്തികേയന്‍ ജനറല്‍ സെക്രട്ടറിയായിരിക്കും ഘടകകക്ഷിയായി യുഡിഎഫിലേക്ക് വരാമെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായി മാണി സി.കാപ്പന്‍ പറഞ്ഞു.
Post a Comment
0 Comments