കേരളം (www.evisionnews.co): ക്രൈസ്തവ, മുസ്ലിം സമുദായത്തോട് ബി.ജെ.പിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്ലിം ലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നുമുള്ള ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
മുസ്ലിം ലീഗുമായും സി.പി.എമ്മുമായും ബി.ജെ.പിക്കോ എന്‍.ഡി.എയ്‌ക്കോ ഒരു ബന്ധവുമുണ്ടാകില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ആ പാര്‍ട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിലേക്ക് വരാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നേരെത്തെ മുസ്ലിം ലീഗിനെ എന്‍.ഡി.എ സംഖ്യ കക്ഷിയിലേക്ക് ശോഭാ സുരേന്ദ്രന്‍ സ്വാഗതം ചെയ്തിരുന്നു. ക്രൈസ്തവ, മുസ്ലിം സമുദായത്തോട് ബി.ജെ.പിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്യുന്നെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. ഇതാണ് സംസ്ഥാന അധ്യക്ഷന്‍ തളളിയത്.
Post a Comment
0 Comments