Type Here to Get Search Results !

Bottom Ad

സുഹൃത്തിനൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു


കാസര്‍കോട് (www.evisionnews.co): കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മാന്യയിലെ പരേതനായ മുഹമ്മദ് കുഞ്ഞി പുളിക്കൂര്‍- നൂറുന്നിസ ദമ്പതികളുടെ കനായ സൈനുല്‍ ആബിദീനാ (16)ണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

മാലിക് ദിനാര്‍ യതീംഖാനയിലാണ് ഒരു വര്‍ഷം മുമ്പ് വരെ താമസിച്ച് പഠിച്ചുകൊണ്ടിരുന്നത്. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ സൈനുല്‍ ആബിദിന്‍ കൂട്ടുകാരനോടൊപ്പം പള്ളിക്കുളത്തില്‍ ഉച്ചയോടെ കുളിക്കാനെത്തിയതായിരുന്നു. നിലവിളി കേട്ട് ആളുകള്‍ ഓടി കൂടി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad