കേരളം (www.evisionnnews.co): ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്. യോഗി ആദിത്യനാഥ് എവിടെ കിടക്കുന്നുവെന്നും അദ്ദേഹത്തിന്റെ കാലു കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ കേരള മുഖ്യമന്ത്രി പിണറായി വിജയനുള്ളൂവെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപിയുടെ വിജയ് യാത്രയുടെ ഭാഗമായി മലപ്പുറത്ത് എത്തിയ സുരേന്ദ്രന്‍ അവിടെ വച്ച് മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ സുരേന്ദ്രന്റെ പ്രതികരണം. യോഗിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ഇതിനെതിരായാണ് സുരേന്ദ്രന്റെ പ്രകോപനപരമായ മറുപടി.
Post a Comment
0 Comments