ദേശീയം (www.evisionnews.co): ഛത്രപതി ശിവജിയുടെ ജന്മദിനം ആഘോഷിച്ച മഹാരാഷ്ട്ര ഡി.വൈ.എഫ്.ഐയെ വിമര്‍ശിച്ചും പരിഹസിച്ചും സോഷ്യല്‍ മീഡിയ. ശിവജി ജയന്തിയുടെ ഭാഗമായി കുട്ടികളുടെ ചിത്രരചനാ മത്സരവും സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ ശ്രീ കൃഷ്ണ ജയന്തി ആഘോഷിച്ച് തുടങ്ങിയ പാര്‍ട്ടി മഹാരാഷ്ട്രയില്‍ ശിവജി ജയന്തിയും ആഘോഷമാക്കാന്‍ ആരംഭിച്ചതായി സോഷ്യല്‍ മീഡിയ പരിഹസിച്ചു. സം?ഗതി ചര്‍ച്ചയായതോടെ വിശദീകരണവുമായി ഡിഫി രം?ഗത്തെത്തി.
ഹിന്ദുത്വവാദികള്‍ അവരുടെ ഐക്കണായി കൊണ്ടുനടക്കുന്ന ശിവജി യഥാര്‍ഥത്തില്‍ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രതീകമാണെന്ന് ഡി.വൈ.എഫ്.ഐ ഫേസ്ബുക്കില്‍ കുറിച്ചു. മുസ്‌ലിങ്ങള്‍ക്കെതിരെ പടനയിച്ച ഹിന്ദു രാജാവ് എന്ന തരത്തില്‍ ശിവജിയെ ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി പ്രവര്‍ത്തിച്ചയാളാണ് ശിവജി. മു?ഗളന്‍മാര്‍ക്കെതിരായുള്ള ശിവജിയുടെ യുദ്ധങ്ങള്‍ രാഷ്ട്രീയപരമായിരുന്നു.
Post a Comment
0 Comments