എടനീര്‍ (www.evisionnews.co): ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ പി.ഡബ്ല്യൂ.ഡി ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഹയര്‍ സെക്കന്ററി കെട്ടിടം വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നുകൊടുക്കാതെ രണ്ടുവര്‍ഷം പിന്നിടുന്നു. അസൗകര്യങ്ങള്‍ കൊണ്ട് നിലവിലെ സ്‌കൂള്‍ ബില്‍ഡിങ് വീര്‍പ്പുമുട്ടുമ്പോഴാണ് പണി പൂര്‍ത്തിയായിട്ട് രണ്ടു വര്‍ഷമായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാനാവാതെ അനാഥമായി കിടക്കുന്നത്. ലാബ്, ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സ് റൂം, ഓഫീസ്, സ്റ്റാഫ് റൂം അടങ്ങിയ ഇരുനില കെട്ടിടമാണ് നിര്‍മിച്ചത്.
കേരളത്തിലെ സ്‌കൂളുകള്‍ ഹൈടെകാവുന്ന ഈ സമയത്തും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്ന സ്ഥിതിയാണ് ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടേത്. പുതിയ അധ്യയന വര്‍ഷമെങ്കിലും തുറന്നു കൊടുക്കാന്‍ അവസരമൊരുക്കണമെന്ന് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജിഷാദ് പൈക്ക, അക്ബര്‍ അലി നെക്രാജെ, ഫൈസല്‍ നെല്ലിക്കട്ട, ഡോ. ശമീറലി, അഡ്വ. രതീഷ്, ദാവൂദുല്‍ ഹക്കീം നേതൃത്വം നല്‍കി.
Post a Comment
0 Comments