കേരളം (www.evisionnews.co): ബര്‍ത്ത്‌ഡേ ആഘോഷ ചടങ്ങിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. ചേര്‍ത്തല പട്ടണക്കാട് പാറയില്‍ വിക്രമന്റെയും പ്രമീളയുടെയും മകന്‍ വിശ്വാസ് (26) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.
ബര്‍ത്ത്‌ഡേ ആഘോഷ ചടങ്ങിനിടെയുണ്ടായ തര്‍ക്കം കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വിശ്വാസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് കോതകുളങ്ങര സ്വദേശി സുഹൃത്ത് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post a Comment
0 Comments