ദേശീയം (www..evisionnews.co): സിപിഐ നേതൃത്വവുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ യുവനേതാവ് കനയ്യ കുമാര്‍ ജെഡിയു നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായാണ് കനയ്യകുമാര്‍ ചര്‍ച്ച നടത്തിയത്. ചൗധരിയുടെ പട്നയിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച
ഇതോടെ കനയ്യ ജെഡിയുവിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ സിപിഐ ദേശീയ കൗണ്‍സിലില്‍ കഴിഞ്ഞ വാരം താക്കീത് ചെയ്തിരുന്നു. ഡിസംബറില്‍ പാട്‌നയിലെ പാര്‍ട്ടി ഓഫിസില്‍ കനയ്യയുടെ അനുയായികള്‍ ഓഫിസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈയേറ്റം ചെയ്ത സംഭവത്തിലായിരുന്നു താക്കിത്.
Post a Comment
0 Comments