കേരളം (www.evisionnews.co): വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റര്‍ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താലെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.
വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും യുഡിഎഫ് അറിയിച്ചു. വയനാട് വന്യജിവി സങ്കേതത്തിന്റെ അതിര്‍ത്തിക്ക് ചുറ്റും 3.4 കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിരുന്നു.
Post a Comment
0 Comments