കാസര്‍കോട് (www.evisionnews.co): കര്‍ണാടകയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി മരിച്ചു. അപകടത്തില്‍ പിഞ്ചുകുട്ടികള്‍ ഉള്‍പ്പടെ ആറു പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക ഉപ്പിനങ്ങാടിക്ക് സമീപം ഗുണ്ടിയയില്‍ ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം.
മൊഗ്രാല്‍ പൂത്തൂര്‍ ബെള്ളൂരിലെ പരേതനായ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ മറിയുമ്മയാണ് (57) മരിച്ചത്. മകന്‍ അനസ് (35), ഭാര്യ ഫായിസ (30), മക്കളായ ആയിഷ (ആറ്), ജസ (നാല്), ഫായിസയുടെ സഹോദരന്‍ മുര്‍തള (15), മറിയുമ്മയുടെ മകന്‍ ജമാലിന്റെ മകള്‍ സല്‍ഫ മറിയം (മൂന്നര വയസ്) എന്നിവരെ പരിക്കുകളോടെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അനസിന്റെ പരിക്ക് അല്‍പം ഗുരുതരമാണ്.
ബംഗളൂരുവില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാറില്‍ കര്‍ണാടക സ്‌റ്റേറ്റ് ബസ് ഇടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
രണ്ടുദിവസം മുമ്പാണ് മറിയുമ്മയും കുടുംബവും ബംഗളൂരുവിലേക്ക് പോയത്. നാട്ടിലെക്ക് തിരിച്ചുവരുന്നതിനിടയിലാണ് അപകടമുണ്ടായത്. മറ്റുമക്കള്‍: മുഹമ്മദ് ജമാല്‍ (ദുബൈ), അഷ്‌റഫ് (അസി പ്രൊഫ. പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി), നംസീദ, നൗഷീറ. മരുമക്കള്‍; ഖൈറുന്നീസ, സഫ്രീന, ഖാദര്‍ മൊഗ്രാല്‍, ഷരീഫ് കോട്ടക്കുന്ന്. സഹോദരങ്ങള്‍: ഫൈസല്‍ മധൂര്‍, അസ്മ, നഫീസ, ബീവി, ജമീല, സാജിദ, ഖദീജ.
Post a Comment
0 Comments