Type Here to Get Search Results !

Bottom Ad

കേരള ടെക്സ്റ്റയില്‍ ഗാര്‍മെന്റ്‌സ് ഡീലേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍: കെജെ സജി ജില്ലാ പ്രസി., മുഹമ്മദ് ഷമീര്‍ ജന. സെക്ര

Top Post Ad


കാസര്‍കോട് (www.evisionnews.co): കേരള ടെക്സ്റ്റയില്‍ ഗാര്‍മെന്റ്‌സ് ഡീലേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ജനറല്‍ ബോഡിയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു.

പ്രളയത്തെ തുടര്‍ന്ന് കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കുന്നതിന് നിശ്ചിത കാലയളവിലേക്ക് ഏര്‍പ്പെടുത്തിയ പ്രളയ സെസ്സ് ഉടന്‍ പിന്‍വലിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആ ശാസ്ത്രിയമായി നടപ്പിലാക്കാക്കുന്ന ലൈസന്‍സ് ഫീസ് റദ്ദ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ഹസന്‍ ഹാജി അധ്യക്ഷത വഹിച്ചു. കെ.ജെ സജി, എ.എ അസീസ്, എ.കെ മുഹമ്മദ് ഷമീര്‍, എം. കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു.

ഭാരവാഹികള്‍: കെ.ജെ സജി -ശില്പ ടെക്സ്റ്റയില്‍സ് പനത്തടി (പ്രസി), എം. കുഞ്ഞികൃഷണന്‍, ബളാംതോട്, അഷ്‌റഫ് സുല്‍സണ്‍, കുഞ്ഞിരാമന്‍ ആകാശ്, ഷിനോജ് മദര്‍ ഇന്ത്യ (വൈസ് പ്രസി), എകെ മുഹമ്മദ് ഷമീര്‍ -ഔട്ട് ഫിറ്റ് ഫാഷന്‍ (ജന.സെക്ര), നരേന്ദ്രന്‍ ബദിയടുക്ക, മോഹന്‍ദാസ് പിലിക്കോട്, ധനേഷ് നീലേശ്വരം, ഫൈറോസ് മുബാറക്ക് (സെക്ര), ഹസന്‍ ഹാജി അഷ്‌റഫ് ഫാബ്രിക്‌സ് (ട്രഷ).







Below Post Ad

Post a Comment

0 Comments