ദേശീയം (www.evisionnews.co): കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ നിലപാട് മയപ്പെടുത്തി ട്വിറ്റര്‍. ചെങ്കോട്ടയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട 1398 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. 'മോദി കര്‍ഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു' എന്ന ഹാഷ്ടാഗ് ഉപയോഗിച്ച 220 ട്വിറ്റര്‍ ഹാന്‍ഡിലുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ഹാന്‍ഡിലും ഡൂപ്ലിക്കേറ്റ് ആയതിനാല്‍ ബ്ലോക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഖലിസ്താന്‍ ബന്ധം കണ്ടെത്തിയ 1198 ഹാന്‍ഡിലും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. കര്‍ഷക സമരത്തിന് പിന്നാലെ 1435 അക്കൗണ്ടുകളുടെ പട്ടിക റദ്ദാക്കാനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. 1,200 ഓളം അക്കൗണ്ടുകളുടെ പട്ടിക നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നല്‍കിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്നും വന്‍തുക പിഴ ഈടാക്കുമെന്നുമുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് ട്വിറ്ററിന് നടപടി. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററിനെതിരെ രംഗത്ത് വന്നിരുന്നു. കര്‍ഷക സമരം സജീവമായതോടെയാണ് ട്വിറ്റര്‍ കേന്ദ്ര സര്‍ക്കാറിന്റെ കണ്ണിലെ കരടായത്. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായതിനാല്‍ വിലക്കാനാകില്ലെന്നായിരുന്നു ഇതുവരെയും ട്വിറ്റര്‍ നല്‍കിയ മറുപടി.
Post a Comment
0 Comments