കാസര്‍കോട് (www.evisionnews.co): ഹിന്ദുക്കള്‍ക്കും വിശ്വാസികള്‍ക്കും എതിരാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍ സര്‍ക്കാര്‍ വിശ്വാസത്തിന് എതിരെ നില്‍ക്കുമ്പോള്‍ യുപിയില്‍ സര്‍ക്കാര്‍ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നു. അതിന് ഒരു ഉദാഹരണമാണ് ശബരിമല വിഷയമെന്നും യോഗി പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര കാസര്‍കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍ വലിയ കഷ്ടത്തിലാണ്. കോവിഡ് മഹാമാരിയെ യുപി ഏറ്റവും നല്ല നിലയില്‍ നേരിട്ടപ്പോള്‍ പ്രതിരോധത്തില്‍ പകച്ചും പരാജയപ്പെട്ടുമാണ് കേരളത്തിലെ സര്‍ക്കാര്‍. ഇന്ന് ലോകം മുഴുവന്‍ കേരളത്തിന്റെ പരാജയം കണ്ട് ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments