Type Here to Get Search Results !

Bottom Ad

ഇ ശ്രീധരന്‍ ബിജെപിക്ക് മുതല്‍ക്കൂട്ട്, മുഖ്യമന്ത്രി പദവിയടക്കം ഏതുപദവിയും വഹിക്കാന്‍ യോഗ്യന്‍: കെ സുരേന്ദ്രന്‍


കേരളം (www.evisionnews.co): മെട്രോമാന്‍ ഇ. ശ്രീധരന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ ഏതുപദവിയും വഹിക്കാന്‍ യോഗ്യനാണ് അദ്ദേഹം. മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിക്ക് മുതല്‍ക്കൂട്ടാണ്. വിജയസാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. താന്‍ മല്‍സരിക്കുമോയെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ വികസനപ്രതിസന്ധിയുണ്ട്. നടക്കുന്നത് സര്‍ക്കാരിന്റെ പിആര്‍ ജോലികള്‍ മാത്രമാണ്. ശക്തമായ ത്രികോണ മല്‍സരത്തിലൂടെ 30% വോട്ട് ബിജെപി നേടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതിനിടെ, ബിജെപിയുടെ വിജയ യാത്രയ്ക്ക് കാസര്‍കോട്ട് ഇന്ന് തുടക്കമാകും.

സ്വര്‍ണക്കടത്ത് കേസിനെ കുറിച്ചും സുരേന്ദ്രന്‍ സംസാരിച്ചു. വിവാദം അവസാനിച്ചിട്ടില്ലെന്നും ജാമ്യം ലഭിക്കുന്നത് സ്വാഭാവിക നടപടി മാത്രമെന്നും കെ സുരേന്ദ്രന്‍. ബിജെപി തെരഞ്ഞെടുപ്പില്‍ വിഷയം സജീവമായി ഉയര്‍ത്തിക്കാട്ടും. എം ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തതിന് തെളിവുണ്ടെന്നും സുരേന്ദ്രന്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad