കാസര്‍കോട്: (www.evisionnews.co) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് മൂന്നു മണിമുതല്‍ വിദ്യാനഗര്‍ മുതല്‍ കുമ്പള വരെയുള്ള ദേശീയ പാതയില്‍ കൂടിയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. ബിജെപിയുടെ വിജയയാത്ര ഉദ്ഘാടനം ചെയ്യാനാണ് യോഗി ജില്ലയിലെത്തുന്നത്. വൈകിട്ട് മൂന്നു മണിക്കാണ് പരിപാടി.
മംഗളൂരു ഭാഗത്ത് നിന്നും കാസര്‍കോട്, കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കുമ്പള ടൗണില്‍ എത്തി കുമ്പള- സീതാഗേളി റോഡില്‍ പ്രവേശിച്ച് സീതാഗോളി- ഉളിയത്തടുക്ക- ഉദയഗിരി റോഡ് വഴി വിദ്യാനഗര്‍ എന്‍എച്ച് റോഡില്‍ പ്രവേശിച്ചു പോകേണ്ടതാണ്. കുമ്പള, മംഗളൂരു ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വിദ്യാനഗര്‍, ഉളിയത്തടുക്ക, സീതാഗോളി റോഡ് വഴി കുമ്പള എന്‍എച്ച് റോഡില്‍ പ്രവേശിച്ച് പോകേണ്ടതാണ്.
കെഎസ്ടിപി റോഡില്‍കൂടി കാസര്‍കോട് നഗരത്തിലേക്ക് പ്രവേശിച്ച് കുമ്പള, മംഗലാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വിദ്യാനഗര്‍, ഉളിയത്തടുക്ക, സീതാഗോളി റോഡ് വഴി കുമ്പള എന്‍എച്ച് റോഡില്‍ പ്രവേശിച്ച് പോകേണ്ടതാണ്. കുമ്പള, മൊഗ്രാല്‍ പൂത്തുര്‍ ഭാഗങ്ങളിലെ ചെറുവാഹനങ്ങള്‍ കാസര്‍കോട് നഗരത്തിലേക്ക് എത്തിച്ചേരാന്‍ ചൗക്കി, ഉളിയത്തടുക്ക, വിദ്യാനഗര്‍ റോഡ് ഉപയോഗപ്പെടുത്തേണ്ടതാണ്. ടാങ്കര്‍ ലോറികള്‍, മറ്റുവലിയ വാഹനങ്ങള്‍ മൊഗ്രാല്‍, കാഞ്ഞങ്ങാട് സൗത്ത് ഭാഗങ്ങളില്‍ നിര്‍ത്തിയിടേണ്ടതാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
Post a Comment
0 Comments