കാസര്‍കോട് (www.evisionnews.co): ഭെല്‍ ഇ.എം.എല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നടത്തുന്ന സത്യാഗ്രഹ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ബഹുജന മാര്‍ച്ച് നടത്തുവാന്‍ സമരസമിതിയുടെയും സമര സഹായസമിതിയുടെയും സംയുക്ത നേതൃയോഗം തീരുമാനിച്ചു. ചെയര്‍മാന്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ കെഎ മുഹമ്മദ് ഹനീഫ, ടികെ രാജന്‍, കെപി മുഹമ്മദ് അഷ്‌റഫ് ,അഡ്വ പി. മുരളീധരന്‍, എ അഹമ്മദ് ഹാജി, ഷറീഫ് കൊടവഞ്ചി, എ.നാരായണന്‍, കെ.ഭാസ്‌കരന്‍ ,മുത്തലിബ് പാറക്കെട്ട്, പി.ഐ.എ.ലത്തീഫ് ,ഹനീഫ പാറ, ടി.പി.മുഹമ്മദ് അനീസ് ,എ വാസുദേവന്‍, വി. രത്‌നാകരന്‍, കെ.ജി.സാബു, ബി.എസ്.അബ്ദുല്ല, വി.പവിത്രന്‍, ടി.വി.ബേബി, അനില്‍ പണിക്കന്‍ സംബന്ധിച്ചു.
35-ാംദിന സമരപരിപാടികള്‍ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അഹമ്മദ് അധ്യക്ഷത വഹിച്ചു. എ അശോക് കുമാര്‍ സ്വാഗതം പറഞ്ഞു.
Post a Comment
0 Comments