വിദ്യാനഗര്‍ (www.evisionnews.co): കാസര്‍കോട് ജില്ലയിലെ എറ്റവും മികച്ച യൂത്ത് ക്ലബ്ബിനുള്ള നെഹ്റു യുവ കേന്ദ്രയുടെ അവാര്‍ഡ് മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ്് ഏറ്റുവാങ്ങി. 2019 -20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാണ് അവാര്‍ഡ് നല്‍കിയത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയില്‍ നിന്നും കുന്നില്‍ യംങ് ചാലഞ്ചേര്‍സ് ഭാരവാഹികളായ ഡോ. കെ.എം സഫ്വാന്‍,ഇര്‍ഫാന്‍ കുന്നില്‍, അഫ്സല്‍ കുന്നില്‍, അന്‍സാഫ് കുന്നില്‍, വഹാബ്, ജമാല്‍, ജിഷാദ്, റിഷാന്‍ കുന്നില്‍, ഷാബു എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
ഡെപ്യുട്ടി കലക്ടര്‍ സിറോഷ് പി ജോണ്‍ അധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്ര അംഗങ്ങളായ ടൈസി, സഹദ് ബാങ്കോട്, യഷോദ, രോഹിത് യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് കോര്‍ഡിനേറ്റര്‍ എംഎ നജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു. നെഹ്റു യുവകേന്ദ്ര ജില്ലാ ഓഫീസര്‍ അഭയ് ശങ്കര്‍ സ്വാഗതവും മൈമൂനത്ത് തസ്രീഫ നന്ദിയും പറഞ്ഞു.
Post a Comment
0 Comments