Type Here to Get Search Results !

Bottom Ad

ചെക്ക്ഡാം നിര്‍മിക്കണമെന്ന തെരഞ്ഞെടുപ്പു കാലത്തെ ജനങ്ങളുടെ ആവശ്യം നിറവേറ്റി അഷ്റഫ് കര്‍ള


കുമ്പള (www.evisionnews.co): കാര്‍ളെ, പികെ നഗര്‍, തങ്ങള്‍ വീട്, എന്നീ പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന ചെക്ഡാമുമായി ബന്ധപ്പെട്ട് ഈവര്‍ഷത്തെ 2021-22 കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനത്തിന് 10 ലക്ഷം രൂപ മാറ്റി വെച്ചതായി ബ്ലോക്ക് പഞ്ചയാത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള അറിയിച്ചു. തെരഞ്ഞെടുപ്പു സമയത്ത് ഈ പ്രദേശത്തെ ജനങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ ഫണ്ട് മാറ്റി വെച്ചത്.

വര്‍ഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യവും മഴക്കാലമായാല്‍ വെള്ളം നിറഞ്ഞൊഴുകുകയും വേനല്‍ കാലമായാല്‍ കടല്‍ വെള്ളം കയറി കൃഷികളടക്കം നശിക്കുകയും ചെയ്യുന്ന ഈ കനാലില്‍ കര്‍ഷകര്‍ കൃഷിയിറക്കാറില്ല. രണ്ടു കിലോമീറ്റര്‍ ദൈര്‍ഗ്യമുള്ള ഈ കനാല്‍ ചെക് ഡാം വരലോടെ ഈ പ്രദേശത്തുകാരുടെ ദീര്‍ഘ കാലത്തെ സ്വപ്നമാണ അഷ്റഫ് കര്‍ളെയിലൂടെ സാക്ഷാല്‍ക്കരിക്കപ്പെടുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad