കുമ്പള (www.evisionnews.co): കാസര്‍കോട് ബ്ലോക്ക് പഞ്ചയാത്ത് ആരിക്കാടി ഡിവിഷന്‍ ഉള്‍ക്കൊള്ളുന്ന ഷിറിയ പാലം മുതല്‍ മൊഗ്രാല്‍ പാലം വരെ നാഷണല്‍ ഹൈവേ സൈഡിന്റെ ഇരു വശങ്ങളിലായി യാത്രക്കാര്‍ കാല്‍നട യാത്രക്ക് പ്രയാസമനുഭവിക്കുന്നു. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ റോഡില്‍ ഇറങ്ങി നടക്കേണ്ടി വരുന്നത് അപകട സാധ്യത വിളിച്ചോതുന്നു.
റോഡിന്റെ ഇരുവശത്തായി കുന്ന് കൂടി കിടക്കുന്ന കാടുകള്‍ വെട്ട് നീക്കാത്തത് കൂടുതല്‍ അപകട സാധ്യത കൂടുകയാണ്. കുട്ടികളും സ്ത്രീകളും ഈ റോഡ് സൈഡുകളില്‍ നടപ്പാത ഇല്ലാത്തത് കാരണം വളരെ പ്രയാസം അനുഭവിക്കുന്നു. റോഡിന്റെ ഇരു വശങ്ങളിലും കാടുപിടിച്ചു കിടക്കുന്നതും സ്‌കൂള്‍ മദ്രസ വിദ്യാര്‍ത്ഥികളുടെ യാത്രകള്‍ക്ക് പ്രയാസമുണ്ടാക്കുന്നു. ഈ ആവശ്യങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വെല്‍ഫയര്‍ സ്റ്റാന്റിഡിങ് കമ്മറ്റി ചെയര്‍മാന്‍ അഷ്റഫ് കാര്‍ളയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കി.
Post a Comment
0 Comments