കാസര്‍കോട് (www.evisionnews.co): വിദ്യാനഗറില്‍ 1.75 കോടിയുടെ ചന്ദനം പിടികൂടിയ കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. സന്തോഷ് നഗറിലെ ഹനീഫ (35)യെയാണ് കാസര്‍കോട് വനംവകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിയായ നായന്മാര്‍മൂലയിലെ അബ്ദുല്‍ റഹ്മാന്‍ കഴിഞ്ഞ ദിവസം കാസര്‍കോട് സിജെഎം കോടതിയില്‍ കീഴടങ്ങി.
2020 ഒക്ടോബര്‍ ആറിനാണ് തായല്‍ നായന്മാര്‍മൂലയിലെ ജില്ലാകലക്ടറുടെ ഔദ്യോഗിക വസതിക്ക് സമീപത്തെ വി. അബ്ദുല്‍ ഖാദറിന്റെ വാടക വീട്ടില്‍ നിന്ന് കലക്ടറുടെ നേതൃത്വത്തില്‍ ചന്ദനമുട്ടികളും വാഹനങ്ങളും പിടികൂടിയത്. അബ്ദുല്‍ ഖാദറിനെ പിന്നീട് വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
Post a Comment
0 Comments