മംഗളൂരു (www.evisionnews.co): ഉള്ളാളില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് എഎസ്‌ഐക്കും രണ്ടു മക്കള്‍ക്കും പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് ഉള്ളാളിനടുത്തുള്ള ദുര്‍ഗാംബ ഗാരേജിന് മുന്നിലാണ് അപകടം. ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ശേഖര്‍ ഗാട്ടി(40)ക്കും രണ്ട് കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. ശേഖര്‍ ഗാട്ടിയുടെ രണ്ട് കാലുകള്‍ക്കും ഗുരുതരമായി ക്ഷതം സംഭവിച്ചു.
ശേഖര്‍ തന്റെ രണ്ടു കുട്ടികളോടൊപ്പം ബൈക്കില്‍ പോകുമ്പോള്‍ കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ശേഖര്‍ ഗാട്ടിയുടെ കാലുകള്‍ക്ക് മുകളിലൂടെ കാര്‍ കയറിയിറങ്ങുകയായിരുന്നു. നാട്ടുകാരും പൊലീസുമെത്തി ശേഖര്‍ ഗാട്ടിയെയും കുട്ടികളെയും ദേര്‍ലക്കട്ടയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് നിസാരമാണ്. ശേഖര്‍ രണ്ടുവര്‍ഷമായി ഉള്ളാള്‍ പോലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാഗോരി ട്രാഫിക് പൊലീസ് കേസെടുത്തു.
Post a Comment
0 Comments