Type Here to Get Search Results !

Bottom Ad

പൂച്ചക്കാട്ടെ നാലുപേരുടെ മരണത്തിനിടയാക്കിയ ബസപകടം: പ്രതിയായ ഡ്രൈവറുടെ ശിക്ഷ ശരിവച്ചു


കാസര്‍കോട് (www.evisionnews.co): കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ പൂച്ചക്കാട് സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് നാലുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ബസ് ഡ്രൈവറുടെ ശിക്ഷ ശരിവച്ചു. മുന്നാട് വാവടുക്കം രാമകൃഷ്ണനെ നാലു വര്‍ഷം തടവിനും പിഴയടക്കാനും ശിക്ഷിച്ച കീഴ്ക്കോടതി വിധിക്കെതിരെ പ്രതി നല്‍കിയ അപ്പീല്‍ ഹരജി തള്ളിയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടികെ നിര്‍മ്മല ശക്ഷശരിവച്ച് ഉത്തരവായത്.

2012 ഡിസംബര്‍ 26നാണ് അപകടം നടന്നത്. ബേക്കലില്‍ നിന്നും കാഞ്ഞങ്ങാടേക്കു പോകുകയായിരുന്ന ഷഹനാസ് ബസിന്റെ ഡ്രൈവറായ പ്രതി മറ്റൊരു ബസുമായി മത്സര ഓട്ടത്തിനിടെ റോഡിന്റെ പടിഞ്ഞാര്‍ ഭാഗത്ത് യാത്രക്കാരുമായി നിര്‍ത്തിട്ടിയിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരായ മൂന്നുപേരും മരിച്ചു. ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

അജാനൂര്‍ കടപ്പുറത്തു നിന്നും മലാംകുന്നിലേക്ക് യാത്രക്കാരുമായി വരികയായിരുന്ന ഓട്ടോറിക്ഷ റോഡില്‍ നിന്നും മാറിനിര്‍ത്തി യാത്രക്കാരായ കുട്ടികള്‍ക്ക് കുടിക്കാന്‍ വെള്ളം കൊടുക്കുമ്പോഴാണ് ബസ് ഇടിച്ചത്. പ്രതിയുടെ അമിതവേഗതയും അജാഗ്രതയുമാണ് അപകടത്തിനു കാരണമെന്ന് ബോധ്യപ്പെട്ട കാഞ്ഞങ്ങാട് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി (രണ്ട്) പ്രതിയെ ശിക്ഷിച്ചിരുന്നു. എന്നാല്‍ സംഭവ സമയം ബസ് ഓടിച്ചത് പ്രതിയല്ലെന്നും മറ്റും പ്രതിഭാഗം വാദിച്ചെങ്കിലും അതെല്ലാം തള്ളിയാണ് അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിയുടെ ശിക്ഷ ശരിവെച്ചത്.




Post a Comment

0 Comments

Top Post Ad

Below Post Ad