കാസര്‍കോട് (www.evisionnews.co): കണ്ടെയ്നര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബേക്കല്‍ പുതിയ കടപ്പുറത്തെ മത്സ്യത്തൊഴിലാളി വിനോദ് (31) ആണ് മരിച്ചത്. ചിത്താരി പെട്രോള്‍ പമ്പിന് മുന്നില്‍ ഇന്നലെ രാത്രിയാണ് അപകടം. വിനോദ് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലേക്ക് ഒരാളെ കൂട്ടുവാനായി പോവുകയായിരുന്നു. ഇതിനിടയിലാണ് ഒരു ലോറിയെ മറികടന്ന് വന്ന കണ്ടെയ്നര്‍ വിനോദ് സഞ്ചരിച്ച ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചത്. ഇതേ സമയത്ത് ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ എസ്.ഐ ഗണേശനും സംഘവും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്നുണ്ടായിരുന്നു.
പിറകില്‍നിന്ന് അപകട ശബ്ദം കേട്ട് ഇവര്‍ തിരിച്ചുപോവുകയായിരുന്നു. അവിടെയെത്തിയപ്പോഴാണ് യുവാവിനെ ഇടിച്ചിട്ടതാണെന്നറിഞ്ഞത്. ഇടിച്ചിട്ട വണ്ടി നിര്‍ത്താതെ പോയെന്നറിഞ്ഞ പൊലീസ് ലോറിയെ ലക്ഷ്യംവെച്ച് പള്ളിക്കര ഭാഗത്തേക്ക് പോയി. പൂച്ചക്കാട് കയറ്റത്തില്‍ വെച്ച് ലോറിക്ക് കുറുകെ പൊലീസ് ജീപ്പ് ഇട്ട് പിടികൂടുകയായിരുന്നു. പരേതനായ ബാലകൃഷ്ണണന്റെയും ശോഭയുടെയും മകനാണ്. സഹോദരങ്ങള്‍: റീന, റീത്ത.
Post a Comment
0 Comments