കാസർകോട് (www.evisionnews.co): ജീവ കാരുണ്യ സേവന പ്രവർത്തനമെന്ന മുസ്ലിം ലീഗിൻ്റെ നയം പ്രാവർത്തിമാക്കുന്നതിൽ കെ.എം.സി.സി വഹിച്ച പങ്ക് നിസ്തുല മാണെന്നും, ലീഗിൻ്റെ കാരുണ്യ സ്പർശത്തിന് ബദലാകാൻ ആർക്കും സാധ്യമായിട്ടില്ലെന്നും ബഹ്റൈൻ കെ.എം.സി.സി.കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചികിത്സ ധന സഹായ വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് അഷറഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. സംസ്ഥാന മുൻ പ്രസിഡണ്ട് ടി. അന്തുമാൻ സ്വാഗതം പറഞ്ഞു. സിനാൻ ചികിത്സ സമിതിക്ക് ബഹ്റൈൻ കെ.എം.സി.സി. യുടെ 25 ലക്ഷം രൂപ പാണക്കാട് സയ്യിദ് സാദിഖലിശിഹാബ് തങ്ങൾ കൈമാറി.
സി.ടി.അഹമ്മദലി,ടി.ഇ. അബ്ദുല്ല, എ. അബ്ദുൽ റഹ്മാൻ, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. എം.ബി. യൂസുഫ്, അസീസ് മരിക്കെ, വി.പി. അബ്ദുൽഖാദർ, പി.എം.മുനീർ ഹാജി, മൂസബി.ചെർക്കള , എ.എം. കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, എ.ബി. ശാഫി, അഷറഫ് എടനീർ,ടി.ഡി.കബീർ, കെ.ബി.മുഹമ്മദ്കുഞ്ഞി, എസ്.എം. മുഹമ്മദ്കുഞ്ഞി, മൻസൂർ മല്ലത്ത്, ഷരീഫ് കൊടവഞ്ചി,റഫീഖ് മിനാർ, എൻ.എം. ഖാലിദ്, കുഞ്ഞാമു ബെദിര, അബ്ദുൽ റഹ്മാൻ കാഞ്ഞങ്ങാട്, മുസ്തഫ കാഞ്ഞങ്ങാട്, ഖലീൽ ആലംമ്പാടി, ഇർഷാദ് കാഞ്ഞങ്ങാട്, ഹുസൈൻ പാറക്കട്ട, നവാസ് ചേരൂർ, അബ്ബാസ് ചെമ്മനാട് , സുബൈർ പൊവ്വൽ, ഹനീഫ അറന്തോട്, കാസിം ചാല പ്രസംഗിച്ചു.
Post a Comment
0 Comments