കാസര്‍കോട് (www.evisionnews.co): ഗ്രാമസഭാ യോഗത്തിനിടെ പഞ്ചായത്തംഗത്തെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതായും പരാതി. മൊഗ്രാല്‍ പൂത്തൂര്‍ ഗ്രാമപഞ്ചായത്ത് കോട്ടക്കുന്ന് മൂന്നാം വാര്‍ഡ് മെമ്പര്‍ പി പുഷ്പക്കെതിരെയാണ് ജാതിയധിക്ഷേപമുണ്ടായത്. വാര്‍ഷിക പദ്ധതി രൂപപ്പെടുത്തുന്നതിന് വിളിച്ചുചേര്‍ത്ത ഗ്രാമസഭാ യോഗത്തിലാണ് മനപ്പൂര്‍വം യോഗം അലങ്കോലപ്പെടുത്താന്‍ ചിലര്‍ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ മുന്‍ സ്ഥിരി സമിതി അധ്യക്ഷന്‍ സംസാരിക്കുന്നതിനിടയില്‍ കോട്ടക്കുന്ന് മഠത്തിലെ ഹക്കിം, അശോകന്‍ എന്നിവര്‍ ഗ്രാമസഭ അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും നിത്യ രോഗിയായ തന്നെ മാനസീകമായി തകര്‍ക്കുന്ന തരത്തില്‍ പരസ്യമായി പരാക്രമം അഴിച്ചുവിടുകയുമായിരുന്നുവെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പുഷ്പ പറഞ്ഞു.
രോഗിയായ തന്നെ മാനസീകമായി തകര്‍ക്കുന്നവിധം പരസ്യമായി തെറിയധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി എസ്എംഎസ് ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
Post a Comment
0 Comments