Type Here to Get Search Results !

Bottom Ad

കേരള ടെക്സറ്റൈല്‍സ് ആന്റ് ഗാര്‍മെന്റ് ഡീലേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍


കാസര്‍കോട് (www.evisionnews.co): കൊറോണ ലോക്ക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും സാരമായി ബാധിച്ച് വ്യാപാര മേഖല കഷ്ടപ്പെടുന്ന അവസ്ഥയില്‍ പ്രളയ സെസ്സ് എടുത്തുകളയണമെന്ന് കേരള ടെക്സറ്റൈല്‍സ് ആന്റ് ഗാര്‍മെന്റ്ഡീലോര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി നിവേദനത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കാസര്‍കോട് ടൗണില്‍ നിന്നും രാത്രി കാലങ്ങളില്‍ കാഞ്ഞങ്ങാട്, തലപ്പാടി ഭാഗത്തേക്ക് പൊതു ഗതാഗത സംവിധാനമില്ലാത്തതും വ്യാപാരികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതിനും പരിഹാരം കാണണമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ ഷെരീഫ് യോഗം ഉദ്ഘാടനം ചെയ്തു. കെ.ടി.ജി.ഡി. ഡബ്ല്യു.എ ജില്ലാ പ്രസിഡന്റ് സജി. കെജി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ.കെ മൊയ്തീന്‍ കുഞ്ഞി, ഹസന്‍ അഷരഫ് ഫാബ്രിക്സ്, എ.എ അസീസ്, അഷറഫ് സുല്‍സണ്‍, കുഞ്ഞിരാമന്‍ പെരിയ, സിബി, അശോകന്‍ സംസാരിച്ചു.

ഭാരവാഹികള്‍: അഷറഫ് ഐവ (പ്രസി), ഹിമ ഇഖ്ബാല്‍, ശശിധരന്‍ മുള്ളേരിയ, ചന്ദ്രമണി (വൈസ് പ്രസി), ഹാരിസ് സെനോറ (ജന. സെക്ര), റഹ്മാന്‍ തൊട്ടാന്‍, റഫീഖ് ഒറീവ്, (ജോ.സെക്ര), സമീര്‍ ലിയ (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad