കാസർകോട്: (www.evisionnews.co) ബൈക്കിൽ നിന്നും റോഡില്‍ തെറിച്ചുവീണ യുവതി പിന്നാലെ വന്ന ടിപ്പര്‍ ലോറി കയറി മരിച്ചു. പെരിയ പള്ളിക്കര റോഡില്‍ ചെര്‍ക്കാപ്പാറ ശ്രീനഗറില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. ചെര്‍ക്കാപ്പാറ ചരളികടവിലെ അഷ്‌റഫിന്റെ ഭാര്യ സുബൈദ (42) യാണ് മരിച്ചത്. ചരളികടവിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്. പരേതനായ ഇബ്രാഹിമിന്റെയും അലീമയുടെയും മകളാണ്. മക്കള്‍: മിസ്‌രിയ, റഷീദ, റാസിക് (വിദ്യാര്‍ത്ഥി) മരുമക്കള്‍: ഷെഫീഖ്, റഷീദ്. സഹോദരങ്ങള്‍: മൊയ്തു, മുഹമ്മദ് ഹനീഫ്.
Post a Comment
0 Comments