Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പദയാത്ര മാര്‍ച്ച് 9 മുതല്‍ 12 വരെ


കാസര്‍കോട് (www.evisionnews.co): എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയങ്ങളും ജനദ്രോഹ നടപടികളും പൊതുജനമധ്യത്തില്‍ തുറന്നുകാട്ടി കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന പദയാത്ര 9ന് തുടങ്ങും. അഞ്ചു വര്‍ഷത്തെ ഇടതുപക്ഷം ഭരണത്തിനെതിരെ യുവജന കുറ്റപത്രവുമായി കുമ്പഡാജ പഞ്ചായത്തില്‍ നിന്നാരംഭിക്കുന്ന യാത്ര ബദിയടുക്ക, വെള്ളൂര്‍, കാറഡുക്ക, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള എന്നീ പഞ്ചായത്തുകളില്‍ പര്യടനത്തിന് ശേഷം 12നു കാസര്‍കോട് നഗരസഭയില്‍ പദയാത്ര സമാപിക്കും.

സ്വാഗത സംഘം രൂപീകരണ യോഗം സിടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് പ്രസിഡന്റ്് ടിഇ അബ്ദല്ല. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, വിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, എഎം കടവത്ത്, അഷ്റഫ് എടനീര്‍, നാസര്‍ ചായിന്റടി, അഡ്വ. വിഎം മുനീര്‍, കാദര്‍ ബദരിയ, എംഎ നജീബ്, നൗഫല്‍ തായല്‍, ഫാറൂഖ് കുമ്പഡാജെ, ഖലീല്‍ സിലോണ്‍, സിടി റിയാസ്, ജലീല്‍ തുരുത്തി, റഹ്്മാന്‍ തൊട്ടാന്‍, എംഎ ഖലീല്‍, ശഫീഖ് പിബിഎസ് മൊഗ്രാല്‍ പുത്തൂര്‍, സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, സിബി ലത്തീഫ്, അജ്മല്‍ തളങ്കര, മുജീബ് ലിബാസ്, ഹമീദലി മാവിനകട്ട, ശിഹാബ് പറക്കട്ട്, അഷ്ഫാക്ക് അബൂബക്കര്‍ തുരുത്തി, ഹാരിസ് ബേവിഞ്ച, ഹാഷിം ബംബ്രാണി, സലാം ചെര്‍ക്കള, മുത്തലിബ് ബേര്‍ക്ക, സയ്യിദ് അറന്തോട്, സിദ്ദീഖ് ചക്കര, ഹാരിസ് തായല്‍, താഹാ തങ്ങള്‍, സലാം ബെളിഞ്ചം, ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, ട്രഷറര്‍ പിബി ഷഫീഖ് സംബന്ധിച്ചു.

രക്ഷാധികാരികള്‍: സിടി അഹമ്മദലി, ടി അബ്ദുല്ല, എ അബ്ദുറഹ്്മാന്‍, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, വിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, യഹ്യ തളങ്കര, ഖാദര്‍ ചെങ്കള, അന്‍വര്‍ ചേരങ്കൈ, അഷ്റഫ് എടനീര്‍, കെപി മുഹമ്മദ് അഷ്റഫ്. ചെയര്‍മാന്‍: എഎം കടവത്ത്, ജന കണ്‍: സിദ്ദീഖ് സന്തോഷ് നഗര്‍, കണ്‍: ഹാരിസ് ബെദിര, ട്രഷ: അബ്ദുല്ല കുഞ്ഞി ചെര്‍ക്കള.

Post a Comment

0 Comments

Top Post Ad

Below Post Ad