ദേശീയം (www.evisionnews.co): പാചകവാതക വില എണ്ണക്കമ്പനികള്‍ വീണ്ടും കൂട്ടി. സിലിന്‍ഡറിന് 50 രൂപയാണ് കൂട്ടിയത്. പുതുക്കിയ എല്‍പിജി വില ഇന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കണക്കുപ്രകാരം ഡല്‍ഹിയില്‍ സബ്സിഡിയില്ലാത്ത 14.2 കിലോ ഗ്രാം എല്‍പിജി സിലിന്‍ഡറിന് 769 രൂപയാകും.
പാചകവാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വര്‍ധനയാണിത്. ഡിസംബര്‍ ഒന്നിനും 16 നും 50 രൂപ വീതം വര്‍ധിച്ചിരുന്നു. ഈ മാസം ആദ്യം വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന്റെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. 19 കിലോ ഗ്രാമിന്റെ സിലിന്‍ഡറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയില്‍ നിന്ന് 1528.50 രൂപയിലേക്കാണ് വില വര്‍ദ്ധിച്ചത്.
Post a Comment
0 Comments