കേരളം (www.evisionnews.co): കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയതി ഈമാസം 15ന് ശേഷം പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ മൂന്നംഗ സംഘം തമിഴ്‌നാട്, കേരളം, പുതുച്ചേരി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഫെബ്രുവരി നാളെ മുതല്‍ പര്യടനം നടത്തും.
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇതിന് ശേഷം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സുനില്‍ അറോറയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരാണ് പര്യടനം നടത്തുക.
തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളില്‍ ഒരു ഘട്ടമായും പശ്ചിമ ബംഗാളില്‍ എട്ടു ഘട്ടമായും അസമില്‍ മൂന്നു ഘട്ടമായും വോട്ടെടുപ്പ് നടത്താനാണ് കമ്മീഷന്‍ ആലോചന. വോട്ടെണ്ണല്‍ അഞ്ച് സംസ്ഥാനങ്ങളിലും ഒരേ ദിവസം നടത്തും. സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കുന്നതിന് മുമ്പ് മാര്‍ച്ച് അവസാനത്തോടെ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ ശ്രമം.
Post a Comment
0 Comments