Type Here to Get Search Results !

Bottom Ad

നിലപാടില്‍ ഉറച്ച് കര്‍ഷകര്‍; ഗാന്ധി രക്ത സാക്ഷിത്വ ദിനത്തില്‍ ഉപവാസ സമരം


ദേശീയം (www.evisionnews.co): കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍. സമരത്തിന്റെ ഭാഗമായി ജനുവരി 30മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്താന്‍ അഖിലേന്ത്യാ കിസാന്‍ സഭ തീരുമാനിച്ചു.

അതേസമയം കേന്ദ്ര ബജറ്റ് അവതരണ ദിനമായി ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന പാര്‍ലമെന്റ് ഉപരോധം മാറ്റിവെയ്ക്കാനും യോഗം തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയ്ക്ക് പിന്നാലെ ഉണ്ടായ അക്രമ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് ഉപരോധം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad