ഉദുമ (www.evisionnews.co): എസ്.വൈ.എസ് ഉദുമ പഞ്ചായത്ത് കൗണ്‍സിലര്‍മാരുടെയും വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍മാരുടെയും ശാഖാ പ്രസിഡന്റ്, സെക്രട്ടറിമാരുടെയും യോഗം ഉദുമ ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയം ഇച്ചിലിങ്കാലില്‍ ചേര്‍ന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പക്ര അബദുള്ള അധ്യക്ഷതയില്‍ മേഖലാ ട്രഷറര്‍ ശാഹുല്‍ ഹമീദ് ദാരിമി കോട്ടികുളം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റഫീഖ് അങ്കക്കളരി, പഞ്ചായത്ത് കൗണ്‍സിലര്‍മാരായ അഷ്റഫ് മുക്കുന്നോത്ത്, ഇകെ മുഹമ്മദ് കുഞ്ഞി, പിഎ ഹസൈനാര്‍ മാങ്ങാട്, മുഹമ്മദ് ഷാഫി പാക്യാര കുന്നില്‍, മുഹമ്മദ് കുഞ്ഞി വാഴവളപ്പില്‍, ഇസ്മായില്‍ കുണ്ടോളം പാറ, ഹനീഫ കെഎച്ച് സംസാരിച്ചു.
അബുബക്കര്‍ സാഹിബ് കുടുംബ സഹായ ഫണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയര്‍മാന്‍ ടിവി അബ്ദുള്ള കുഞ്ഞിയും ജനറല്‍ സെക്രട്ടറി ബശീര്‍ പാക്യാരയും വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ പാക്യാര സ്വാഗതവും സെക്രട്ടറി അബദുല്‍ റഹിമാന്‍ ഒരുമ നന്ദിയും പറഞ്ഞു. മര്‍ഹും കണിയാംപടി മുഹമ്മദ് കുഞ്ഞി അനുസ്മരണവും പുതുതായി നിലവില്‍വന്ന എസ്.വൈ.എസ് മേഖല, ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്ക് സ്വീകരണവും 22ന് രാത്രി 6.30ന് സനാബില്‍ ഓഡിറ്റോറിയം കാപ്പില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
പഞ്ചായത്ത് കമ്മിറ്റിയില്‍ ഒഴിവുവന്ന സ്ഥാനത്തേക്ക് ഭാരവാഹികളെ തെരഞ്ഞെടുത്ത് പഞ്ചായത്ത് കമ്മിറ്റിയെ പുന:സംഘടിപ്പിച്ചു. ഭാരവാഹികള്‍: ടിവി അബ്ദുള്ള കുഞ്ഞി മാങ്ങാട് (പ്രസി), ബഷീര്‍ പാക്യാര (ജന. സെക്ര). ഓകെ അബദുല്‍ റഹിമാന്‍ (ട്രഷ), അബ്ദുള്ള പക്ര, മുഹമ്മദ് കുഞ്ഞി ആറങ്ങാടി, ശമീര്‍ ഉദുമ (വൈസ്. പ്രസി). ഒരുമ അബദുല്‍ റഹിമാന്‍ (വര്‍ക്കിംഗ് സെക്ര), സലീം ബദരിയ്യ, മുഹമ്മദ് കുഞ്ഞി എം (സെക്ര).
Post a Comment
0 Comments