ബാഗ്ദാദ് (www.evisionnews.co): അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാഖ്. ഇറാഖി സായുധസേനയുടെ നേതാവ് അബു മഹ്ദി അല്‍-മുഹന്ദിയുടെ കൊലപാതകത്തിലാണ് ഇറാഖ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെ ഇറാന്റെ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ ഇറാനും ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇറാഖി പീനല്‍ കോഡിന്റെ 406 വകുപ്പ് പ്രകാരമാണ് ബാഗ്ദാദ് കോടതി ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ആസൂത്രിത കൊലപാതകത്തിന് വധശിക്ഷ വരെ വിധിക്കാന്‍ അനുവദിക്കുന്നതാണ് 406 വകുപ്പ്.
Post a Comment
0 Comments