കാസര്‍കോട് (www.evisionnews.co): ഇടതുപക്ഷ സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി തൊഴിലിനും വികസനത്തിനും മതേതരത്വ സംരക്ഷണത്തിനും എസ്ടിയു സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമര സംഗമങ്ങള്‍ക്ക് 29ന് കാസര്‍കോട്ട് തുടക്കമാവും. എല്ലാ ജില്ലകളിലും നടക്കുന്ന സമര സംഗമങ്ങള്‍ ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിക്കും. 29ന് മൂന്ന് മണിക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, ട്രഷറര്‍ സി.ടി അഹമ്മദ് അലി, ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, എസ്.ടി.യു ദേശീയ- സംസ്ഥാന ഭാരവാഹികളായ അഡ്വ. എം. റഹ്മത്തുള്ള, അഹമ്മദ് കുട്ടി ഉണ്ണികുളം, എം.എ.കരീം, കെ.പി മുഹമ്മദ് അഷ്‌റഫ് പ്രസംഗിക്കും.
Post a Comment
0 Comments