കാസര്‍കോട് (www.evisionnews.co): അസ്ഥിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നുഎന്ന എസ്‌കെഎസ്എസ്എഫ് കാമ്പയിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റയാത്ര പത്തിന് കാസര്‍കോട്ടെത്തും. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, ചെര്‍ക്കള,
പത്തിന് ഉച്ചക്ക് രണ്ടുമണിക്ക് തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ ഫായിക്ക ഓഡിറ്റോറിയത്തിലെ സത്താര്‍ മൗലവി നഗറില്‍ ജില്ലയിലെ ആദ്യ സ്വീകരണ പരിപാടി അബ്ദുല്‍ റഹ്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെത്തുന്ന മുന്നേറ്റ യാത്രക്ക് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തിലെ മെട്രോ മുഹമ്മദ് ഹാജി നഗറില്‍ 4.30ന് സ്വീകരണം നല്‍കും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഇകെ മഹ്മൂദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
6.30ന് കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തിലെ സിഎം ഉസ്താദ് നഗറില്‍ സമസ്ത ജില്ലാ പ്രസിഡന്റ് താഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. ചെര്‍ക്കളയിലെത്തുന്ന മുന്നേറ്റയാത്രക്ക് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം ഓഡിറ്റോറിയത്തിലെ സി അഹ്മദ് മുസ്ലിയാര്‍ നഗറില്‍ സ്വീകരണം നല്‍കും. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
11ന് രാവിലെ ഒമ്പത് മണിക്ക് ഉപ്പള മെട്രോ പ്ലാസ ഓഡിറ്റോറിയത്തിലെ എംഎം ഖാസിം മുസ്ലിയാര്‍ നഗറിലെ സ്വീകരണം സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. സ്വീകരണ കേന്ദ്രങ്ങളിലെ നഗരികളില്‍ എല്ലാ മുന്നൊരുക്കങ്ങളും തയാറായി വരികയാണ്. വാര്‍ത്താസമ്മേളനത്തില്‍ വികെ മുഷ്താഖ് ദാരിമി, ഹാരിസ് റഹ്മാനി പള്ളിക്കര, ഇര്‍ഷാദ് ഹുദവി ബെദിര, മൊയ്തു മൗലവി ചെര്‍ക്കള, സിപി മൊയ്തു മൗലവി ചെര്‍ക്കള സംബന്ധിച്ചു.
Post a Comment
0 Comments