കാസര്‍കോട് (www.evisionnews.co): പ്രമുഖ പണ്ഡിതനും മുഹിമ്മാത്ത് സീനിയര്‍ മുദരിസും സമസ്ത എപി വിഭാഗം നേതാവുമായ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ (77) അന്തരിച്ചു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മുളിയാര്‍ പഞ്ചായത്തിലെ ബെള്ളിപ്പാടി സ്വദേശിയായ അബ്ദുല്ല മുസ്ലിയാര്‍ ആദൂരിലാണ് താമസം.
ബേര്‍ക്ക അബ്ദുല്ല മുസ്ലിയാരില്‍ നിന്നാണ് മതപഠനം ആരംഭിച്ചത്. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, അലിക്കുഞ്ഞി മുസ്ലിയാര്‍, ബാലനടുക്ക അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മുഹ്യദ്ധീന്‍ മുസ്ലിയാര്‍, പഴയങ്ങാടി അവറാന്‍ കുട്ടി മുസ്ലിയാര്‍, മഞ്ചേരി അബ്ദുല്ല മുസ്ലിയാര്‍, ശര്‍ഖാവി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവര്‍ മറ്റു ഗുരുനാഥരാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് 1971 ല്‍ ഫൈസി ബിരുദം.
ഉപ്പിനങ്ങാടി ടൗണ്‍ മസ്ജിദ്, സുള്ള്യ ടൗണ്‍ മസ്ജിദ്, പെര്‍ള മര്‍ത്യ ജുമാ മസ്ജിദ്, കുമ്പോല്‍ ബദ്രിയ്യ ജുമാ മസ്ജിദ് പാപ്പം കോയ നഗര്‍ എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം 2008 മുതല്‍ മുഹിമ്മാത്തില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കേരള കര്‍ണ്ണാടകയിലെ മതപ്രഭാഷണ വേദികളിലെ പ്രധാനിയായിരുന്നു ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍.
പരേതനായ മുഹമ്മദ് ഹാജിയാണ് പിതാവ്. സുലൈഖയാണ് മാതാവ്. ഭാര്യ: നഫീസ. മക്കള്‍:മുഹമ്മദ്, സിദ്ദീഖ്, ഉമറുല്‍ഫാറൂഖ്, ഹംസ, ഉസ്മാന്‍, മുഹമ്മദലി ഹിമമി സഖാഫി, യൂസുഫ്, സൗദ. സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍ ഹാജി, മൊയ്തീന്‍ ഹാജി, അബൂബക്കര്‍ ഹാജി, ഇബ്റാഹിം ഹാജി, ഖദീജ, ആയിഷ, നബീസ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 7.30ന് മുഹിമ്മാത്തില്‍.
Post a Comment
0 Comments