കാസര്‍കോട് (www.evisionnews.co): ചെമ്മനാട് പഞ്ചായത്ത് ബോര്‍ഡ് സമാധാന കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി തായല്‍ കളനാട് നിര്‍മിച്ച ബസ് വെയ്റ്റിംഗ് ഷെഡ് പൊളിച്ചുമാറ്റുന്നതിന് പൊലീസ് സഹകരിച്ചില്ലെന്ന് കാണിച്ച് ജില്ലാ പൊലീസില്‍ പരാതി. പഞ്ചായത്തിന്റെ ആവശ്യത്തിന് നേരെ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ചതിന് മേല്‍പറമ്പ് സിഐ ബെന്നിലാലിനെതിരെയാണ് ഭരണസമിതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ക്ലബ് സെക്രട്ടറിക്ക് സ്വമേധയാ നീക്കംചെയ്യാന്‍ രണ്ടുതവണ നോട്ടീസ് നല്‍കിയെങ്കിലും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ആവശ്യമായ നടപടിക്രമങ്ങള്‍ക്ക് പൊലീസ് സഹായം ആവശ്യപ്പെട്ടത്. എന്നാല്‍ പഞ്ചായത്ത് തീരുമാനം നടപ്പിലാക്കുന്നതിനോട് വിമുഖത കാട്ടുകയും രാത്രിയുടെ മറവില്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടം നിലനിര്‍ത്തുന്നതിന് സഹായകരമായ സമീപനം സ്വീകരിക്കുകയും ചെയ്യുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
ഇക്കാര്യത്തില്‍ സിഐയുടെ ക്രമവിരുദ്ധമായ നടപടിയില്‍ അന്വേഷണം നടത്തണമെന്നും പഞ്ചായത്ത് സെക്രട്ടറിയുടെ ആവശ്യം പരിഗണിച്ച് പഞ്ചായത്ത് തീരുമാനം നടപ്പിലാക്കുന്നതിന് പൊലീസ് സഹായം നല്‍കണമെന്നും ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
Post a Comment
0 Comments