മേല്‍പറമ്പ (www.evisionnews.co): അസ്തിത്വം വീണ്ടെടുക്കാന്‍ യുവതയുടെ പോരാട്ടം എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് എല്ലാം ശാഖകളിലും യുവജനസംഗമം സംഘടിപ്പിക്കാന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ജനുവരി ഏഴിന് യുവജന സംഗമം ഉദ്ഘാടനം ചെമ്മനാട് ശാഖയില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
പ്രവര്‍ത്തക സമിതി യോഗം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെഎച്ച് ശരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നഷാത്ത് പരവനടുക്കം സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ആസിഫ് മാളിക, റൗഫ് ബാവിക്കര, കല്ലട്ര മൊയ്തീന്‍, സുല്‍വാന്‍ ചെമ്മനാട്, മുഹമ്മദ് കോയലാംകൊള്ളി, ഷാനി കടവത്ത്, ഇര്‍ഷാദ് കോളിയടുക്കം, ലത്തീഫ് കളനാട്, അര്‍ഷാദ് കോളിയടുക്കം, മുക്താര്‍, റാഷിദ്, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറര്‍ ഹാഫിസ് കീഴൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments