കേരളം (www.evisionnews.co): നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടന്ന് മുന്നണികള്‍. യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കോണ്‍ഗ്രസ് ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. രാവിലെ പതിനൊന്നു മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അവിടെ വെച്ചായിരിക്കും കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തുക.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍, മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ രാഹുല്‍ ഗാസിയുമായി കൂടിക്കാഴ്ച്ച നടത്തും. പിന്നീട് വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ സംഗമത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. വൈകിട്ട് അദ്ദേഹം വയനാട്ടിലേക്ക് പോകും.
Post a Comment
0 Comments