കാസര്‍കോട് (www.evisionnews.co): ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ബിജെപി- സിപിഎം അംഗങ്ങള്‍ പരസ്പരം വോട്ടുനല്‍കി ചെയര്‍മാന്‍ പദവികള്‍ പങ്കിട്ടെടുത്തത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ സിപിഎം, ബിജെപി ജില്ലാ നേതൃത്വം തയാറാവണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടിഡി കബീറും ആവശ്യപ്പെട്ടു.
കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക ഗ്രാമ പഞ്ചായത്തുകളില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ ബിജെപി അംഗങ്ങള്‍ക്ക് സിപിഎമ്മും സിപിഎം അംഗങ്ങള്‍ക്ക് ബിജെപി അംഗങ്ങളും വോട്ടുകള്‍ നല്‍കിയിരുന്നു. യുഡിഎഫിന് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങള്‍ ലഭിക്കാതിരിക്കാനും കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ രഹസ്യമായി ഇരുവിഭാഗവും ഉണ്ടാക്കിയ ധാരണയുടെ പ്രതിഫലനവുമാണ് ഇതിലൂടെ പുറത്തുവന്നത്.
സഖാവ് ഭാസ്‌കര കുമ്പളയെ വെട്ടിക്കൊലപ്പെടുത്തിയ ബിജെപിക്ക് കുമ്പളയുടെ മണ്ണില്‍ തന്നെ വോട്ടുകള്‍ നല്‍കുക വഴി സിപിഎം രക്തസാക്ഷികളെയും അണികകളയും വഞ്ചിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപപ്പെട്ട സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനങ്ങള്‍ ചെറുത്തുതോല്‍പിക്കുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments