കാസര്‍കോട് (www.evisionnews.co): ചോരക്കുഞ്ഞിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റില്‍. ബദിയടുക്ക ചെടേക്കാല്‍ സ്വദേശി ഷാഹിനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയര്‍ഫോണിന്റെ വയര്‍ കഴുത്തില്‍ കുരുക്കിയാണ് ഷാഹിന കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ഡിസംബര്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. രക്തസ്രാവമുണ്ടായതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് മണിക്കൂറുകള്‍ക്ക് മുമ്പ് യുവതി പ്രസവിച്ചതായി വ്യക്തമായത്. തുടര്‍ന്ന് വീട്ടിലെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.
ആദ്യ കുഞ്ഞ് ജനിച്ച് അധികം വൈകാതെ രണ്ടാമത്തെ കുഞ്ഞുണ്ടായതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് യുവതിയുടെ മൊഴി. ഗര്‍ഭിണിയാണെന്ന വിവരം ഭര്‍ത്താവോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല. ഡിസംബര്‍ 15ന് കുഞ്ഞിനെ പ്രസവിച്ചയുടന്‍ കൊലപ്പെടുത്തിയെന്നും യുവതി പോലീസിന് മൊഴി നല്‍കി.
Post a Comment
0 Comments