കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ ഫീസിന്റെ പേരില്‍ 300ഓളം വിദ്യാര്‍ത്ഥികളെ പുറത്താക്കിയ അധികൃതരുടെ നടപടി ഏറെ പ്രതിഷേധാര്‍ഹമാണെന്ന് എംഎസ്എഫ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് റഫീഖ് വിദ്യാനഗര്‍ ജനറല്‍ സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട പ്രസ്താവിച്ചു.
ഈകോവിഡ് മഹാമാരിയില്‍ ഏറെ പ്രയാസമനുഭവിക്കുന്ന സമയത്ത് കാസര്‍കോട് ചിന്മയ വിദ്യാലയത്തിലെ അധികാരികള്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഫീസിന്റെ പേരില്‍ ചൂഷണം ചെയ്യുകയാണ്. ഓണ്‍ലൈനിലൂടെ ക്ലാസുകള്‍ നടക്കുന്ന ഈസമയത്ത് ട്യൂഷന്‍ ഫീക്ക് പുറമെ ലാബ് ഫീ പോലുള്ള മറ്റുപലതരം ഫീസുകള്‍ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് അധികാരികള്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ചൂഷണം ചെയ്യുന്നത്. ബാലാവകാശ കമ്മീഷന്‍ പറഞ്ഞിട്ടുള്ള ട്യൂഷന്‍ ഫീസുകളില്‍ ഏറ്റവും കുറഞ്ഞത് 25ശതമാനം എങ്കിലും ഇളവു നല്‍കണമെന്നാണ് അതുപോലും വകവെക്കാതെ മുഴുവന്‍ ഫീസും നല്‍കണമെന്ന് പറഞ്ഞ് 300ഓളം വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും പുറത്താക്കുകയാണ് ചെയ്തത്.
ഇതുതികച്ചും ഭരണഘടനാ ലംഘനമാണ്. ഈ രാജ്യത്തെ 300 ഓളം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശത്തെ നിഷേധിക്കുകയാണ് ചിന്മയ അധികാരികള്‍ ചെയ്തിട്ടുള്ളത്. അതിനെതിരെ അവിടത്തെ രക്ഷിതാക്കള്‍ പ്രതിഷേധ കൂട്ടായ്മ്മക്ക് നേത്രത്വം നല്‍കിയിട്ടുമുണ്ട്. എത്രയുംപെട്ടെന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത് രക്ഷിതാക്കളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ചിലെങ്കില്‍ രക്ഷിതാക്കളുടെ പ്രദിഷേധപരിവാടികള്‍ക്കപ്പുറം എംഎസ്എഫിന്റെ നേത്രത്വത്തില്‍ ശക്തമായ സമര പരിവാടികളുമായി മുന്നോട്ടുപോവുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
Post a Comment
0 Comments