കാസര്‍കോട് (www.evisionnews.co): എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും തുകയില്‍ സ്ഥാപിപ്പ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ വിവിധ കവലകളില്‍ സ്ഥാപിച്ച ലോമാസ്റ്റ് വിളക്കുകള്‍ റിപ്പബ്ലിക്ക് ദിനത്തില്‍ നാടിന് സമര്‍പ്പിച്ചു. കുന്നില്‍, മൊഗര്‍, കോട്ടക്കുന്ന്, പറപ്പാടി, കമ്പാര്‍, പെരിയടുക്കം ബെദ്രഡുക്ക, ബള്ളൂര്‍ എന്നീ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച തെരുവു വിളക്കുകള്‍ സ്വിച്ച് ഓണ്‍ ചെയ്തത്.
13 ലോമാസ്റ്റ് ലൈറ്റുകളാണ് മൊഗ്രാല്‍ പുത്തൂറിന് എംഎല്‍എ നല്‍കിയത്. ബാക്കി അഞ്ചു ലോമാസ്റ്റ് വിളക്കുകുകള്‍ ഈ ആഴ്ച നാടിന് സമര്‍പ്പിക്കും. വിവിധ ഇടങ്ങളില്‍ നടന്ന പരിപാടിയില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ സ്വിച്ച് ഓണ്‍കര്‍മം നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സമീറ ഫൈസല്‍, വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍, മുന്‍ പ്രസിഡന്റുമാരായ എഎ ജലീല്‍, എസ്പി സലാഹുദ്ദീന്‍, മെമ്പര്‍ നൗഫല്‍ പുത്തൂര്‍, കെബി കുഞ്ഞാമു, ഹമീദ് ബെള്ളൂര്‍, എംഎ നജീബ്, മുഹമ്മദ് കുന്നില്‍, റഫീഖ് ഹാജി കോട്ടക്കുന്ന്, ഹമീദ് പറപ്പാടി, ഖലീല്‍ സിലോണ്‍, എസ്‌കെ മുഹമ്മദ് അലി, എകെ കരീം കുട്ടിച്ച, മുനീര്‍ മൊഗര്‍, ജമാല്‍ ഹാജി, അബ്ദുല്ലക്കുഞ്ഞി, നൂറുദ്ദീന്‍ കോട്ടക്കുന്ന്, ജമാല്‍ ബള്ളൂര്‍, മന്‍സൂര്‍ ബള്ളൂര്‍, മഹ്മൂദ് ബെള്ളൂര്‍, ഇര്‍ഫാന്‍ കുന്നില്‍, പിഎം കബീര്‍, ഹാരിസ് കമ്പാര്‍, കെഎം സഫ്‌വാന്‍ കുന്നില്‍ സംബന്ധിച്ചു.
Post a Comment
0 Comments