Type Here to Get Search Results !

Bottom Ad

കേരളത്തില്‍ ആറുപേര്‍ക്ക് വകഭേദം സംഭവിച്ച അതിതീവ്ര കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു


കേരളം (www.evisionnews.co): കേരളത്തില്‍ വകഭേദം സംഭവിച്ച അതിതീവ്ര ശേഷിയുള്ള കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആറ് പേര്‍ക്കാണ് അതിതീവ്ര ശേഷിയുള്ള കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് 2, ആലപ്പുഴ 2 കോട്ടയം കണ്ണൂര്‍ എന്നിവിടങ്ങളിലെ ഓരോ പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഒരിക്കല്‍ കൂടി ഉയരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്നാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad