കാസര്‍കോട് (www.evisionnews.co): മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കുക, ഒപി ആരംഭിക്കുക, ആവശ്യമായ തുക മാറ്റിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്് ശക്തമായ ക്യാമ്പയിന്‍ നടത്താനും പ്രതിഷേധ പരിപാടികള്‍ നടത്താനും കാസര്‍കോട് മെഡിക്കല്‍ സമരസമിതി യോഗം തീരുമാനിച്ചു.
2013 നവംബര്‍ 30നാണ് തറക്കല്ലിട്ടത്. 2014ല്‍ അക്കാദമിക്ക് ബ്ലോക്കിന് 25 കോടി രൂപയും 2015ല്‍ ആസ്പത്രി കെട്ടിടത്തിന് 68 കോടിയും അനുവദിച്ചു. 2016 ജനുവരിയിലാണ് പണി ആരംഭിച്ചത്. അതിന് ശേഷം ടെന്‍ഡറിന്റെ അധിക തുക മാറ്റിവെച്ചതല്ലാതെ കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു രൂപ പോലും മാറ്റിവെക്കാതെ കാസര്‍കോട് മെഡിക്കല്‍ കോളജിനെ അവഗണിക്കുകയാണ് ചെയ്തത്.
കോവിഡ് കാലത്ത് ചികിത്സ കിട്ടാതെ മംഗലാപുരത്ത് പോകാന്‍ കഴിയാതെ നിരവധി ആളുകള്‍ മരിച്ചിരുന്നു. ശക്തമായ പ്രതിഷേധമുണ്ടായിട്ടും മറ്റുമെഡിക്കല്‍ കോളജിന് കോരിവാരികൊടുത്തപ്പോഴും കാസര്‍കോടിന് അവഗണിക്കുകയാണ് ചെയ്തത്. ഈ അവഗണനക്കെതിരെ ശക്തമായി പ്രതിഷേധ കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ. ശ്യാം പ്രസാദ് സ്വാഗതം പറഞ്ഞു. സോമശേഖരന്‍ ഗംഭീര്‍ പെര്‍ള, നാസര്‍ ചെമ്മനാട്, ബദ്‌റുദ്ദീന്‍ താസിം, കുഞ്ചാര്‍ മുഹമ്മദ് ഹാജി, മാത്യു പള്ളത്തടുക്ക തോമസ്, അബൂബക്കര്‍ ഹമീദ് പള്ളത്തടുക്ക, കരുണാകരന്‍, സവാദ് ബണ്‍പത്തടുക്ക, ബഷീര്‍ ബണ്‍പത്തടുക്ക സംസാരിച്ചു.
Post a Comment
0 Comments