കേരളം (www.evisionnews.co): മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് ഇടതുപക്ഷത്തേക്കു പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് അദ്ദേഹം തന്നെ വിരാമമിട്ടു. കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇന്നു നടത്താനിരുന്ന പത്രസമ്മേളനം ഉപേക്ഷിച്ചു. ഹൈക്കമാന്‍ഡ് പ്രതിനിധി സംഘത്തെ കാണും. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനം നല്‍കി കെ വി തോമസിനെ അനുനയിപ്പിക്കും എന്നാണ് സൂചന.
കെവി തോമസ് ഇടതുമുന്നണിയിലേക്ക് അടുക്കുകയാണെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഇടതു സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു പ്രചാരണം. നിലപാട് വ്യക്തമാക്കാന്‍ ഇന്ന് അദ്ദേഹം വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തു. എന്നാല്‍, വിഷയത്തില്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെട്ടതോടെ ഇന്നലെ രാത്രി അദ്ദേഹം വാര്‍ത്താ സമ്മേളനം റദ്ദാക്കി.
പുലര്‍ച്ചെ അഞ്ചരയോടെ തിരുവനന്തപുരത്തേക്ക് തിരിച്ച അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. സോണിയാ ഗാന്ധി നേരിട്ട് വിളിച്ചെന്നാണ് കെവി തോമസ് ഇന്നലെ രാത്രി മാധ്യമങ്ങളെ അറിയിച്ചത്. ഇന്നത്തെ യോ?ഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. സോണിയാ ഗാന്ധി പറഞ്ഞാല്‍ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Post a Comment
0 Comments