കേരളം (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കുടുതല്‍ സീറ്റ് ചോദിക്കുന്ന കാര്യം ആലോചിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫില്‍ കാര്യങ്ങള്‍ നല്ല രീതിയിലാണ് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലേക്ക് എന്‍സിപി മാത്രമല്ല കൂടുതല്‍ പാര്‍ട്ടികള്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍സിപിയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡന്റെ പ്രതിനിധികള്‍ തിരുവനന്തപുരത്തു വന്നു നടത്തുന്ന ചര്‍ച്ച പോസിറ്റീവായി ആരോഗ്യകരമായ നിലയിലാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇടതുപക്ഷവും ബിജെപിയും ഭിന്നിപ്പിച്ചു ഭരിക്കാനാണ് ശ്രമിക്കുന്നത്. അതു യുഡിഎഫ് തിരിച്ചറിഞ്ഞിട്ടുണ്ട്. സമുദായങ്ങളെ ഭിന്നിപ്പിച്ച് കൊണ്ടുപോകാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments