Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ ആള്‍ക്കൂട്ട കൊലപാതകം: കുറ്റവാളികളെ പിടികൂടണം: മുസ്ലിം ലീഗ്


കാസര്‍കോട് (www.evisionnews.co): ദേശീയ പാതയില്‍ സംഘ്പരിവാര്‍ സംഘടനകളുടെ ശക്തികേന്ദ്രത്തില്‍ ചെമ്മനാട് സ്വദേശിയായ റഫീഖ് ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഗൗരവപൂര്‍വമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇഅബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ് മാനും ആവശ്യപ്പെട്ടു. കുറച്ച് കാലമായി നഗരത്തില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനും ആക്രമത്തിനും അറുതിവന്നിരുന്നു. വീണ്ടും സാമുദായിക ചേരിതിരിവ് സൃഷ്ടിച്ച് കൊലപാതകം നടത്തി നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആള്‍ക്കൂട്ടക്കൊലപാതകം. നിയമം കയ്യിലെടുക്കാനും മനുഷ്യനെ കൊല്ലാനും ആര്‍ക്കും അധികാരമില്ല. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ നല്‍കാതെ സത്യസന്ധമായ അന്വേഷണം നടത്താന്‍ പോലീസ് തയാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad