Type Here to Get Search Results !

Bottom Ad

മുസ്്‌ലിം ലീഗ് ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി: ഹുസൈനാര്‍ തെക്കില്‍ പ്രസി, സുലൈമാന്‍ ചട്ടഞ്ചാല്‍ ജന സെക്ര


ചട്ടഞ്ചാല്‍ (www.evisionnews.co): ചെമനാട് ഗ്രാമ പഞ്ചായതിലെ പുത്തരിയടുക്കം, മാഹിനാബാദ്, തൈര, സിഎം നഗര്‍, നിസാമുദ്ധീന്‍ നഗര്‍, 55-ാം മൈല്‍, എയ്യള, പള്ളത്തുങ്കാല്‍, ബാലനടുക്കം എന്നീ പ്രദേശങ്ങളിലെ പ്രവര്‍ത്തകര്‍ സംഗമിക്കുന്ന ചട്ടഞ്ചാല്‍ ടൗണ്‍ മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ മിലന്‍ ഹോട്ടല്‍ ഹാളില്‍ ചേര്‍ന്നു. ഉദുമ മണ്ഡലം ഉപാധ്യക്ഷന്‍ ഹുസൈനാര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു.


മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയതു. റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ആഷിഫ് മാളിക, ശംസുദ്ധീന്‍ തെക്കില്‍, കാസ്മി അബ്ദുല്ല,അബുബക്കര്‍ കണ്ടത്തില്‍, കലാഭവന്‍ രാജു, മജീദ് ബണ്ടിച്ചാല്‍, ബഷീര്‍ കൈന്താര്‍, ശരീഫ് മീത്തില്‍, സെധീര്‍ പുത്തിരി, അര്‍ഷാദ് എയ്യള, സിദ്ധീഖ് മാങ്ങാടന്‍, അന്‍സാരി മാളിക പ്രസംഗിച്ചു.


ഭാരവാഹികള്‍: ടിഡി അബ്ദുല്‍ റഹിമാന്‍ ഹാജി, മീത്തല്‍ അബ്ദുല്‍ ഖാദര്‍, കാസ്മി അബ്ദുല്ല ഹാജി, ടിഡി ഉമ്മര്‍, അഷ്‌റഫ് ടിടി, കരീം ബേവിഞ്ച, ബഷീര്‍ കൈന്താര്‍, ശരീഫ് മഠത്തില്‍, പുത്തിരി സദീര്‍, അസീസ് മുണ്ടോള്‍ (രക്ഷാധികാരികള്‍), ഹുസൈനാര്‍ തെക്കില്‍ (പ്രസിഡണ്ട്) , മുഹമ്മദ് ബാരിക്കാട്, മജീദ് ബണ്ടിച്ചാല്‍, സലാം ബാഡൂര്‍, ബഷീര്‍ ടികെ ഉഗ്രാണി, അഹമ്മദ് കണ്ടത്തില്‍, ലത്തീഫ് തെക്കില്‍ (വൈസ് പ്രസിഡണ്ട്), സുലൈമാന്‍ ചട്ടഞ്ചാല്‍ (ജനറല്‍ സെക്രട്ടറി), ശിഹാബ് കളേഴ്‌സ്, ഹാരിസ് മാളികെ, കലന്തര്‍ഷാ തൈര, അഷ്‌റഫ് പൊയ്യക്കുളം, അര്‍ഷാദ് എയ്യള,മാഹിന്‍ ഉഗ്രാണി (സെക്രട്ടറി), ഖാദര്‍ കണ്ണമ്പള്ളി (ട്രഷറര്‍).

Post a Comment

0 Comments

Top Post Ad

Below Post Ad